ന്യൂദല്‍ഹി-ബിഹാര്‍ നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലീമീന്‍ (എ.ഐ.എം.ഐ.എം) പാര്‍ട്ടി വിജയയിച്ചതിനെതിരെ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിംഗ്. അസാദുദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമ്മിന്റെ വിജയം അപകടകരമാണെന്ന് ഗിരിരാജ് സിംഗ് ആരോപിച്ചു. എ.ഐ.എം.ഐ.എമ്മിന്റെ വിജയം മുഹമ്മദാലി ജിന്നയുടെ ആശയത്തിന്റെ വിജയമാണെന്ന് മന്ത്രി ആരോപിച്ചു. സമുഹത്തിന്റെ കെട്ടുറപ്പിന് ഭീഷണിയാണ് ഈ വിജയമെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
കിഷന്‍ഗഞ്ച് സീറ്റില്‍ നിന്നുമാണ് എ.ഐ.എം.ഐ.എം വിജയിച്ചത്. ഇവിടെ ബി.ജെ.പി ബഹുദൂരം പിന്നിലായി. ബീഹാര്‍ ഉപതെരഞ്ഞെടുപ്പില്‍ നിന്ന് പുറത്തുവന്ന ഏറ്റവും ഭീതിദമായ ജനവിധിയാണ് കിഷന്‍ഗഞ്ചിലേതെന്ന് സിംഗ് ട്വീറ്റ് ചെയ്തു. എ.ഐ.എം.ഐ.എമ്മിന് ജിന്നയുടെ മനസാണ്. അവര്‍ വന്ദേമാതരം വെറുക്കുന്നു. അവര്‍ ബീഹാറിന്റെ കെട്ടുറപ്പിന് ഭീഷണിയാണെന്നും ബീഹാറിലെ ജനങ്ങള്‍ അവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും സിംഗ് പറഞ്ഞു.