Sorry, you need to enable JavaScript to visit this website.

എല്ലാം നല്ലതിനെന്ന് ശ്രീധരന്‍ പിള്ള; മിസോറാം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളി

കോഴിക്കോട്- മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള. കുമ്മനം രാജശേഖരന്റെ പിന്‍ഗാമിയായാണ് ശ്രീധരന്‍ പിള്ള മിസോറമിലേക്ക് ഗവര്‍ണറായി പോകുന്നത്.  2011 - 14 കാലത്ത് വക്കം പുരുഷോത്തമനും 2018-19 കാലത്ത് കുമ്മനം രാജശേഖരനും മിസോറം ഗവര്‍ണര്‍മാരായിരുന്നു.
എല്ലാം നല്ലതിനാണെന്ന് കരുതുന്നുവെന്ന് പി.എസ് ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ക്കോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ ഇന്നുവരെ ആരോടും ആവശ്യപ്പെട്ടിട്ടില്ല.
ഗവര്‍ണറാകണമെന്ന നിര്‍ദേശം നേരത്തെയും ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഒരു ശ്രമവും നടത്തിയിട്ടില്ല. പ്രധാനമന്ത്രി അടക്കമുള്ളവരുടെ തീരുമാനത്തെ അംഗീകരിക്കുന്നു. പ്രധാനമന്ത്രി നാലു ദിവസം മുമ്പ് വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. മിസോറം ഗവര്‍ണര്‍ സ്ഥാനത്ത് മലയാളികള്‍ മുമ്പും ഇരുന്നിട്ടുണ്ട്. മിസോറം പ്രത്യേകയുള്ള സംസ്ഥാനമാണ്. രണ്ട് ജില്ലകള്‍ ഗവര്‍ണര്‍ നേരിട്ട് ഭരിക്കുന്ന സംസ്ഥാനമാണത്. ഭരണം നടത്തേണ്ടിവരും. അതിലൊന്നും പരചയസമ്പന്നനല്ല എന്നതു മാത്രമാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News