ന്യൂദല്‍ഹി- ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ ആയിരുന്ന സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്. ഗിരീഷ് ചന്ദ്ര മര്‍മുവാണ് ജമ്മു കശ്മീരിലെ പുതിയ ലഫ്. ഗവര്‍ണര്‍. രാധാകൃഷ്ണ മാഥൂറിനെ ലഡാക്കിലെ ലഫ്. ഗവര്‍ണറായും നിയമിച്ചു.