മുംബൈ- മഹാരാഷ്ട്ര നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ നോട്ട രണ്ടാം സ്ഥാനത്തെത്തി. ലാത്തൂര്‍ (റൂറല്‍) പാലസ് കഡേഗാവ് മണ്ഡലങ്ങളിലാണ് നോട്ട രണ്ടാം സ്ഥാനത്തെത്തിയത്.
ലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധീരജ് വിലാസ്‌റാവു ദേശ്മുഖ് 1.33 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മുന്‍ മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖിന്റെ ഇളയ മകന്‍ കന്നി പോരാട്ടത്തില്‍ മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 67.9 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. 27287 വോട്ട് നേടി നോട്ട രണ്ടാംസ്ഥാനത്തെത്തിയ ഇവിടെ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളിയായിരുന്ന ശിവസേനക്ക് 13,335 വോട്ട് മാത്രമേ നേടാനായുള്ളൂ.
പാലസ് കഡേഗാവ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിശ്വജിത് പടന്‍ഗ്രാവുവും വന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 1.71 ലക്ഷം വോട്ടാണ് (83.04 ശതമാനം) ഇവിടെ ഭൂരിപക്ഷം. ശിവസേന സ്ഥാനാര്‍ഥി 8976 വോട്ട് മാത്രം നേടിയ ഇവിടെ നോട്ടക്ക് ലഭിച്ചത് 20,631 വോട്ട്.
ഹരിയാനയില്‍ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച ആറ് സീറ്റുകളിലെങ്കിലും വിജയിയെ നിര്‍ണയിക്കുന്നതില്‍ നോട്ട നിര്‍ണായക പങ്കുവഹിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.