ന്യൂദല്‍ഹി- ഇന്ത്യയുടെ സ്വന്തം പേമെന്റ് കാര്‍ഡായ റുപേ സൗദി അറേബ്യയിലും അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒക്ടോബര്‍ 29ന് സൗദിയിലെത്തുന്നുണ്ട്. ഇതിന്റെ ഭാഗാമായാണ് റുപേ കാര്‍ഡിന്റെ അവതരണവും. നേരത്തെ മോഡിയുടെ യുഎഇ, ബഹ്‌റൈന്‍ സന്ദര്‍ശന വേളകളിലും ആ രാജ്യങ്ങളില്‍ റുപേ കാര്‍ഡ് അവതരിപ്പിച്ചിരുന്നു. സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും മോഡി റിയാദില്‍ കൂടിക്കാഴ്ച നടത്തും. ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഫോറത്തിന്റെ മൂന്നാം സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഈ വര്‍ഷം ഡിസംബറില്‍ ഇന്ത്യയും സൗദിയും സംയുക്തമായി നാവികാഭ്യാസ പ്രകടന നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.