ലണ്ടന്‍- കിഴക്കന്‍ ലണ്ടനില്‍ ബുധനാഴ്ച പോലീസ് പിടികൂടിയ ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങള്‍ ചൈനീസ് പൗരന്മാരുടേതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ബെല്‍ജിയത്തില്‍ നിന്നും ബുധനാഴ്ച ഫെറിയില്‍ തീരത്തെത്തിയ വലിയ കണ്ടെയ്‌നര്‍ ട്രക്കിലാണ് എസെക്‌സ് പോലീസ് ബുധനാഴ്ച മൃതദേഹങ്ങള്‍ പിടികൂടിയത്. ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസും ഇമിഗ്രേഷന്‍ അധികൃതരും. മൃതദേഹങ്ങളെല്ലാം ട്രക്കില്‍ നിന്നും മാറ്റി.
2000ല്‍ 58 അധനികൃത കുടിയേറ്റക്കാരായ ചൈനക്കാരുടെ മൃതദേഹങ്ങള്‍ സമാന രീതിയില്‍ ഒരു ഡച്ച് ട്രക്കില്‍ നിന്നും തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ ഡോവറില്‍ നിന്നും കണ്ടെത്തിയിരുന്നു. രണ്ടു പേര്‍ മാത്രമാണ് ജീവനോടെ ഉണ്ടായിരുന്നത്.