ലണ്ടന്‍-ഓടുന്ന ട്രെയിനില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന കമിതാക്കളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ട്രെയിനിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ഇവരുടെ വീഡിയോ പിന്നീട് ഫേസ്ബുക്ക് വഴി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.സ്‌കോട്ട്‌ലാന്‍ഡ് റെയില്‍വെയുടെ രാത്രി വൈകി ഓടിയ ഗ്ലാസ്‌ഗോഎഡിന്‍ബര്‍ഗ് ട്രെയിനിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന കമിതാക്കള്‍ പരിസരം മറന്നാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. ശേഷം, അടുത്ത സ്‌റ്റോപ്പില്‍ കൂസലില്ലാതെ ഇരുവരും ഇറങ്ങുകയും ചെയ്തു.
സംഭവത്തില്‍ റെയില്‍ അധികൃതരും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റെയില്‍വേ സിസിടിവിയില്‍ നിന്നും വീഡിയോ ചോര്‍ത്തിയതാരെന്നും ഇവര്‍ അന്വേഷിക്കുന്നുണ്ട്.
വൈകാരികമായ ഉള്ളടക്കം പരിഗണിക്കാതെ വീഡിയോ പ്രചരിപ്പിച്ചത് റെയില്‍വേ ഉദ്യോഗസ്ഥരില്‍ ഒരളാകാമെന്ന ശക്തമായ നിലപാടിലാണ് പോലീസ്. റെയില്‍വെയുടെ സിസിടിവി മുറിയില്‍ കടക്കാനും രേഖകള്‍ കൈക്കാര്യം ചെയ്യാനും അവകാശമുള്ള ഒരാളാകാം ഇതിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.