ആലപ്പുഴ- അരൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ വിജയത്തിലേക്ക്. വോട്ടെണ്ണലിന്റെ ഔദ്യോഗിക ഫലം പുറത്തുവന്നിട്ടില്ല. ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റിലാണ് ഷാനിമോൾ വിജയിച്ചത്. ഔദ്യോഗിക ഫലം ഉടൻ പുറത്തുവരും. അവസാനനിമിഷം വരെ പിരിമുറുക്കം നിലനിന്ന മത്സരത്തിലാണ് ഷാനിമോൾ വിജയിച്ചത്. തുറവൂർ പഞ്ചായത്തിലെ വോട്ടുകളാണ് അവസാനം എണ്ണിയത്.