കൊച്ചി- കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു.ഡി.എഫ് മൂന്നിടത്തും എല്‍.ഡി.എഫ് രണ്ടിടത്തും ലീഡ് ചെയ്യുന്നു.
അരൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ 2553 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.
കനത്ത വെല്ലുവിളി നേരിട്ട വട്ടിയൂര്‍ക്കാവില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി വി.കെ.പ്രശാന്ത് 9500 ലേറെ വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട്. ഇവിടെ ഇടതു മുന്നണി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങി.
കോന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജനീഷ് കുമാറിന്റെ ലീഡ് 5000 ലേക്ക് നീങ്ങുന്നു. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി. ഖമറുദ്ദീന്റെ ലീഡ് 6601.
എറണാകളുത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ. വിനോദ് 4257 വോട്ടിന് ലീഡ് ചെയ്യുന്നു.