കൊച്ചി- കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു.ഡി.എഫ് മൂന്നിടത്തും എല്‍.ഡി.എഫ് രണ്ടിടത്തും ലീഡ് ചെയ്യുന്നു. കോന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജനീഷ് കുമാറിന്റെ ലീഡ് 5000 കടന്നു. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി. ഖമറുദ്ദീന്റെ ലീഡ് നാലായിരം കടന്നിട്ടുണ്ട്.