ബംഗളൂരു- മകന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാനാവില്ലെന്ന് എന്‍.ഐ.എ കോടതി. അതേസമയം രോഗിയായ മാതാവിനെ സന്ദര്‍ശിക്കാന്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴ് വരെ അനുമതി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് ഒമ്പതിനാണ് മഅ്ദനിയുടെ മകന്‍ ഹാഫിസ് ഉമര്‍ മുക്താറിന്റെ വിവാഹം. ഓഗസ്റ്റ് ഒന്നുമുതല്‍ 20 വരെ കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്നാണ് മഅ്ദനി എന്‍.ഐ.എ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
സുപ്രീം കോടതിയെ സമീപിക്കാനാണ് മഅ്ദനിയുടെ തീരുമാനം.