ലാഹോര്‍- ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊല്ലുമെന്ന ഭീഷണിയുമായി പാക് ഗായിക റാബി പിര്‍സദ വീണ്ടും രംഗത്ത് മോഡിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്നാണ് ഗായിക റാബി പിര്‍സാദ ഭീഷണി മുഴക്കിയിരിക്കുന്നത്.
സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയ ചാവേറുകളുടെ ജാക്കറ്റും ധരിച്ചുള്ള ചിത്രത്തിനൊപ്പമാണ് റാബിയുടെ ഭീഷണി. മോഡിയെ ഹിറ്റ്‌ലര്‍ എന്നു സംബോധന ചെയ്താണ് ട്വിറ്ററിലൂടെ റാബി പിര്‍സാദ രംഗത്തെത്തിയിരിക്കുന്നത്.
ജമ്മു കശ്മീരിന് പ്രത്യേക ചുമതല നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിച്ചാണ് റാബിയുടെ ഭീഷണി. മോഡയെയും ഇന്ത്യന്‍ ജനങ്ങളെയും ഭീഷണിപ്പെടുത്തി സംഗീത വീഡിയോ തയാറാക്കി ഇതിന് മുന്‍പും റാബി രംഗത്തെത്തിയിരുന്നു. മോഡിക്ക് പാമ്പുകളെയും മുതലയെയും സമ്മാനമായി നല്‍കുമെന്നായിരുന്നു അന്ന് ഭീഷണി. മുതലകളുടെയും പാമ്പുകളുടെയും നടുവിലിരുന്ന് ഗാനമാലപിക്കുന്ന തന്റെ വീഡിയോയാണ് അന്ന് റാബി പങ്കുവച്ചത്.
ഒഴിഞ്ഞ മുറിയില്‍ മുതലകള്‍ക്കും പാമ്പുകള്‍ക്കുമൊപ്പം ഇരുന്ന് പാട്ട് പാടിയ റാബി ഇതെല്ലാം മോഡിയ്ക്കുള്ള സമ്മാനങ്ങളാണെന്നും വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, വീഡിയോ വൈറലായതോടെ പെരുമ്പാമ്പ്, മുതല തുടങ്ങിയ വന്യജീവികളെ അനധികൃതമായി കൈവശം വെച്ച കുറ്റത്തിന് റാബിയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നു. പിഴയൊടുക്കണമെന്നായിരുന്നു പാക്കിസ്ഥാനിലെ പഞ്ചാബ് വന്യജീവി വകുപ്പ് റാബിയോട് നിര്‍ദേശിച്ചിരുന്നത്. തെറ്റുകാരിയെന്ന് കണ്ടെത്തിയാല്‍ അഞ്ചുവര്‍ഷം തടവും പിഴയും ലഭിക്കാനുള്ള കുറ്റമാണ് റാബിയുടെ പേരിലുള്ളത്. ഇതിനെതിരെ അന്വേഷണം നടക്കുകയാണ്.