ലണ്ടന്‍- 39 മൃതദേഹങ്ങള്‍ കടത്തുകയായിരുന്ന കണ്ടെയ്‌നര്‍ ട്രെക്ക് കിഴക്കന്‍ ലണ്ടനില്‍ പോലീസ് പിടികൂടി. ബള്‍ഗേറിയയില്‍ നിന്ന് വരികയായിരുന്നു എന്നാണ് സംശയിക്കുന്നത്. ഗ്രെയ്‌സിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ വച്ചാണ് എസക്‌സ് പോലീസ് ട്രക്ക് പിടികൂടിയത്. ഡ്രൈവറെ അറസ്റ്റ് ചെയ്തു. കണ്ടെയ്‌നറിലുണ്ടായിരുന്ന ആര്‍ക്കും ജീവനുണ്ടായിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ചവരില്‍ 38 പേര്‍ മുതിര്‍ന്നവരും ഒരാള്‍ കൗമാര പ്രായക്കാരനുമാണ്. കൊലപാതി എന്നു സംശയിക്കപ്പെടുന്ന 25കാരനായ നോര്‍ത്തേണ്‍ അയര്‍ലന്‍ഡുകാരനെയാണ് അറസ്റ്റ് ചെയ്ത്.
സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. എങ്ങനെയാണ് ഇവര്‍ കൊല്ലപ്പെട്ടത് എന്നതു സംബന്ധിച്ച് വിശദമായി അന്വേഷണം നടന്നു വരികയാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ 1.40നാണ് ആംബുലന്‍സ് സര്‍വീസില്‍ നിന്നും പോലീസിന് ഈ ട്രക്കിലെ മൃതദേഹങ്ങളെ കുറിച്ച് വിവരം ലഭിച്ചത്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളിലാണ് പോലീസ്. ഈ പ്രക്രിയ സമയമെടുക്കുമെന്ന് എസെക്‌സ് പോലീസ് ചീഫ് സുപ്രണ്ട് ആന്‍ഡ്ര്യൂ് മറിനര്‍ പറഞ്ഞു. വെയ്‌സിലെ വടക്കുപടിഞ്ഞാറന്‍ മുനമ്പായ ഹോളിഹെഡ് തുറമുഖം വഴിയാണ് ഈ ട്രക്ക് അയര്‍ലന്‍ഡില്‍ നിന്നും ബ്രിട്ടനിലെത്തിയതെന്ന് കരുതപ്പെടുന്നു. ഇവിടെ അതിര്‍ത്തി പരിശോധന കര്‍ശനമല്ല.
I’m appalled by this tragic incident in Essex. I am receiving regular updates and the Home Office will work closely with Essex Police as we establish exactly what has happened. My thoughts are with all those who lost their lives & their loved ones.
— Boris Johnson (@BorisJohnson) October 23, 2019