ദുബായ്- വാഹനാപകടത്തില്‍ പരിക്കേറ്റ കണ്ണൂര്‍ മട്ടന്നൂര്‍ തില്ലങ്കേരി സ്വദേശി അബ്ദുറഹ്മാനു കോടതി ചെലവടക്കം 23 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി വിധി.
കഫ്റ്റീരിയ ജീവനക്കാരനായിരുന്ന ഇദ്ദേഹം അല്‍ഐനിലെ ജിമിയില്‍ 2015 ഡിസംബറില്‍ ജോലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. മലയാളിസമാജം പ്രസിഡന്റ് അബ്ദുറഹ്മാന്‍ വേരൂരിന്റെ നേതൃത്വത്തില്‍ അലി ഇബ്രാഹിം അഡ്വക്കറ്റ്സിലെ നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരി മുഖാന്തരമാണ് കേസ് ഫയല്‍ ചെയ്തത്.