ന്യൂദൽഹി- അനധികൃത പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിന് ജാമ്യം. ഒരു മാസത്തിലധികമായി തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഡി.കെ ശിവകുമാർ. ദൽഹി ഹൈക്കോടതിയാണ് ശിവകുമാറിന് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി 25 ലക്ഷം രൂപ കെട്ടിവെക്കണം. രാജ്യം വിടരുതെന്നും ജാമ്യ വ്യവസ്ഥയുണ്ട്. ഇന്ന് രാവിലെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഡി.കെ ശിവകുമാറിനെ ജയിലിൽ എത്തി സന്ദർശിച്ചിരുന്നു.