ഗൾഫ് പൗരൻ നിരന്തരം സന്ദേശമയക്കുന്നുവെന്ന് യുവതി; കോടതി കുറ്റം ചുമത്തി

ദുബായ്- ഗൾഫ് പൗരൻ തനിക്ക് നിരന്തരം വാട്‌സ്ആപ് സന്ദേശം അയക്കുന്നുവെന്നാരോപിച്ച് യുവതി ഫുജൈറയിലെ കോടതിയെ സമീപിച്ചു. ഗൾഫ് പൗരനായ ഒരാൾ തന്റെ വാട്‌സ്ആപിലേക്ക് നിരന്തരം സന്ദേശം അയക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി. ഫുജൈറ കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ കോടതി കുറ്റം ചുമത്തി. ഇയാളെ തനിക്ക് അറിയുക പോലുമില്ലെന്നും എന്നിട്ടും ഇരുപത്തിനാലു മണിക്കൂറും തനിക്ക് സന്ദേശങ്ങൾ അയക്കുകയാണെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. തനിക്ക് സന്ദേശം അയക്കരുതെന്ന് യുവതി പറഞ്ഞിട്ടില്ലെന്നും ഇത് അസഹ്യമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. അങ്ങിനെ പറഞ്ഞിരുന്നെങ്കിൽ പിന്നീടൊരിക്കലും സന്ദേശങ്ങൾ അയക്കുമായിരുന്നില്ലെന്നും ഗൾഫ് പൗരൻ കോടതിയെ ബോധിപ്പിച്ചു.
 

Latest News