ചെന്നൈ- അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പശുവിന്റെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 52 കിലോഗ്രാം പ്ലാസ്റ്റിക്ക്. വെപ്പേരിയിലെ തമിഴ്‌നാട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയിലായിരുന്നു ശസ്ത്രക്രിയ. കറുത്ത പ്ലാസ്റ്റിക് ബാഗുകള്‍, അലുമിനിയം ഫോയില്‍, മാഗി, പാര്‍ലെജി റാപ്പറുകള്‍ എന്നിവയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ഇവ കൂടുതല്‍ പഠനത്തിനായി ഫോര്‍മാല്‍ഡിഹൈഡില്‍ സൂക്ഷിക്കും. ഇത്രയും അളവില്‍ പ്ലാസ്റ്റിക്ക് പശുവിന്റെ വയറ്റില്‍ എത്താന്‍ ഏകദേശം രണ്ടു വര്‍ഷമെങ്കിലും എടുത്തിരിക്കാമെന്ന് ഡയറക്ടര്‍ ഡോ. എസ്. ബാലസുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടു.