ന്യൂദല്‍ഹി- നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ന് വോട്ടെടുപ്പു നടന്ന ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ബിജെപി തന്നെ തൂത്തുവാരുമെന്നാണ് പ്രവചനം. മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം അധികാരം നിലനിര്‍ത്തും. ഇവിടെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം ഒരു നിലയ്ക്കും ബിജെപി സഖ്യത്തിന് വെല്ലുവിളിയല്ലെന്നും പ്രവചനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
വിവിധ ദേശീയ, പ്രാദേശിക മാധ്യമങ്ങള്‍ നടത്തിയ സര്‍വേയില്‍ മഹാരാഷട്രയിലെ 288 സീറ്റില്‍ ബിജെപി സഖ്യം 211 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് സഖ്യത്തിന് 64 വരെ സീറ്റും മറ്റുള്ളവര്‍ക്ക് 13 സീറ്റും പ്രവചിക്കുന്നു. ഹരിയാനയിലെ 90 സീറ്റില്‍ ബിജെപിക്ക് 66, കോണ്‍ഗ്രസിന് 14. ഐഎന്‍എല്‍ഡി-അകാലി സഖ്യത്തിന് രണ്ടും സീറ്റുകളാണ് എക്‌സിറ്റ് പോള്‍ പ്രവചനം.
വിവിധ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ഇങ്ങനെ
മഹാരാഷ്ട്ര
ടൈംസ് നൗ- ബിജെപി-ശിവസേന സഖ്യത്തിന് 230 സീറ്റ്. കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് 48
ന്യൂസ് 18-ഇപ്‌സോസ്- ബിജെപി-ശിവസേന സഖ്യത്തിന് 243 സീറ്റ്. കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് 41
എബിപി-സിവോട്ടര്‍- ബിജെപി-ശിവസേന സഖ്യത്തിന് 204 സീറ്റ്. കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് 59
ഇന്ത്യാ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ- ബിജെപി-ശിവസേന സഖ്യത്തിന് 166-194 സീറ്റ്. കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് 70-90 സീറ്റ്.
ഹരിയാന
ടൈംസ് നൗ- ബിജെപി 71, കോണ്‍ഗ്രസ് 11
ദി റിപബ്ലിക്- ജന്‍ കി ബാത്- ബിജെപി 57, കോണ്‍ഗ്രസ് 17
ടിവി9 ഭാരത് വര്‍ഷ്- ബിജെപി 47, കോണ്‍ഗ്രസ് 23
ന്യൂസ് 18-ഇപ്‌സോസ്- ബിജെപി 75, കോണ്‍ഗ്രസ് 10