വിയ്യൂർ ശിവക്ഷേത്രത്തിൽ മോഷണം

തൃശൂർ - വിയ്യൂർ ശിവക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ഏഴ് ഭണ്ഡാരങ്ങളിൽ  അഞ്ചെണ്ണവും കുത്തി പൊളിച്ച നിലയിലാണ്.  ചുറ്റമ്പലത്തിലെ ഭണ്ഡാരങ്ങളാണ് കവർന്നത്. ശ്രീകോവിലിനകത്തേക്ക് കയറിയിട്ടില്ല.ഏകദേശം ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രമാണിത്.
ക്ഷേത്രത്തിനകത്ത് ഉണ്ടായിരുന്ന കോണി വെച്ചാണ് അകത്തേക്ക് മോഷ്ടാവ് കടന്നതെന്നാണ് സംശയിക്കുന്നത്. ഭണ്ഡാരങ്ങളിലെ ചില്ലറകൾ എടുക്കാതെ കറൻസികൾ മാത്രമാണ് കവർന്നത്.

Latest News