വിജയവാഡ-ചന്ദ്രബാബു നായിഡുവുമായി ഒരു സഖ്യവുമില്ലെന്ന് ബിജെപി. നായിഡുവിന്റെ ടിഡിപി എന്‍ഡിഎയെ പിന്നില്‍ നിന്ന് കുത്തിയതാണെന്ന് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു. അതേസമയം ചന്ദ്രബാബു നായിഡുവിന് സമ്മതമാണെങ്കില്‍ ടിഡിപിയെ ബ ിജെപിയുമായി ലയിപ്പിക്കാമെന്നും റാവു പറഞ്ഞു. അതിനായി താന്‍ ബിജെപി നേതൃത്വുമായി സംസാരിക്കാമെന്നും നരസിംഹ റാവു പറഞ്ഞു.
ചന്ദ്രബാബു നായിഡുവുമായി ഇനി സഖ്യമുണ്ടാക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് നായിഡുവിന്റെ എന്‍ഡിഎ പുനപ്രവേശനം അവതാളത്തിലായത്. എന്‍ഡിഎ വിട്ടത് വലിയ തിരിച്ചടിയായെന്നും നായിഡു നേരത്തെ പറഞ്ഞിരുന്നു. അതേസമയം ആന്ധ്രയില്‍ ടിഡിപിയുമായി സഖ്യത്തിന്റെ ആവശ്യം ബിജെപിക്കില്ലെന്നും നരസിംഹ റാവു പറഞ്ഞു. സഖ്യം ആവശ്യമാണെങ്കില്‍ നായിഡു മുന്‍കൈ എടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രബാബു നായിഡു സ്വന്തം ഭാവിയെ കുറിച്ച് ആശങ്കപ്പെടുന്നത് കൊണ്ടാണ് ബിജെപിയുമായി സഖ്യം ആവശ്യപ്പെടുന്നത്. ചിദംബരം, ഡികെ ശിവകുമാര്‍ എന്നീ നേതാക്കളുടെ അവസ്ഥ കണ്ടാണോ അദ്ദേഹം ഭയപ്പെടുന്നതെന്ന് എനിക്കറിയില്ല. അതേസമയം താന്‍ നായിഡുവിനെ ഭീഷണിപ്പെടുത്തുന്നതല്ലെന്നും നരസിംഹ റാവു പറഞ്ഞു. ടിഡിപിക്ക് സത്യസന്ധ്യതയോ പ്രത്യയശാസ്ത്രമോ ഇല്ല. അവര്‍ പരാജയപ്പെട്ട പാര്‍ട്ടിയാണ്. എന്തിനാണ് ബിജെപി അവരെ രക്ഷിക്കുന്നതെന്നും റാവു ചോദിച്ചു.