ന്യൂദല്‍ഹി- ദല്‍ഹിയിലെ പ്രശസ്ത കലാലയമായ സെയ്ന്റ് സ്റ്റീഫന്‍സ് കോളെജില്‍ താല്‍ക്കാലിക അധ്യാപകനായ മലയാളി യുവാവിനെ വടക്കന്‍ ദല്‍ഹിയിലെ പിതംപുരയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 55കാരിയായ അമ്മ ലിസിയെ വീട്ടിനകത്ത് മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തി. അമ്മയുടെ വായില്‍ തുണി കുത്തിനിറച്ച നിലയിലായിരുന്നു. കോട്ടയം സ്വദേശികളാണിവര്‍. 27കാരനായ അധ്യാപകന്‍ അലന്‍ സ്റ്റാന്‍ലി, സരായ് റോഹില്ല റെയില്‍വേ സ്റ്റേഷനു സമീപം ട്രെയ്‌നിനു മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സംശയിക്കുന്നു. അമ്മയെ കൊലപ്പെടുത്തിയ ശേഷമായിരിക്കാം അലന്‍ ആത്മഹത്യ ചെയ്തതെന്നും സംശയിക്കപ്പെടുന്നു. ദല്‍ഹി ഐഐടിയില്‍ പിഎച്ഡി ഗവേഷണ വിദ്യാര്‍്ത്ഥി കൂടിയാണ് അലന്‍.
സെയ്ന്റ് സ്റ്റീഫന്‍സ് കോളെജില്‍ ഫിലോസഫി വിഭാഗം ഗസ്റ്റ് ലക്ചററായിരുന്നു ഇദ്ദേഹം. ഒന്നര വര്‍ഷം മുമ്പാണ് ദല്‍ഹിയില്‍ താമസമാക്കിയത്. ഏഴു മാസം മുമ്പാണ് അമ്മ ദല്‍ഹിയില്‍ എത്തിയത്. ഇരുവര്‍ക്കുമെതിരെ കേരലത്തില്‍ ആത്മഹത്യാ പ്രേരമ കുറ്റം നിലവിലുണ്ടെന്നും ഈ കേസില്‍ ഇരുവരും ജാമ്യത്തിലിറങ്ങിയതാണെന്നും അന്വേഷണത്തില്‍ ദല്‍ഹി പോലീസ് കണ്ടെത്തി അലന്‍ ഏതാനും നാളുകളായി വിഷാദത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ആത്മഹത്യയ്ക്ക് അമ്മയെ പ്രേരിപ്പിച്ചിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ അമ്മ ഇതിനു കൂട്ടാക്കിയില്ല. കേരളത്തില്‍ നിന്നും വിവരങ്ങള്‍ തേടി പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.