തിരുവനന്തപുരം- തിരുവന്തപുരം ആനയറയില്‍ യുവാവിനെ വെട്ടിക്കൊന്നു. പേട്ട സ്വദേശിയായ വിപിന്‍ എന്ന കൊച്ചുകുട്ടന് ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്.
ഓട്ടോ ഡ്രൈവറായ വിപിനെ ഓട്ടം വിളിച്ച ആറംഗ സംഘമാണ് കൊലപ്പെടുത്തിയത്. ഓട്ടം വിളിച്ചു കൊണ്ടു പോയി തിരുവനന്തപുരം സെന്‍ട്രല്‍ മാളിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തു വെച്ചായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം സംഘം ഓട്ടോറിക്ഷ തല്ലിത്തകര്‍ത്തു. കേസില്‍ മുഖ്യപ്രതി മുരുകനും കൂട്ടുപ്രതികള്‍ക്കും വേണ്ടി പോലീസ് തെരച്ചില്‍ തുടരുകയാണ്.
മറ്റൊരു കൊലപാതകക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട വിപിന്‍. ഇയാളും മറ്റൊരു ഗുണ്ടാസംഘവും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ സംഭവത്തില്‍ അനൂപ് എന്ന യുവാവിനെ വധിച്ച കേസിലെ മുഖ്യപ്രതിയാണ് വിപിന്‍.