ഹൈദരാബാദ്- നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ടെറസില്‍നിന്ന് യുവാവ് ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തി. 22 കാരി സീമ ഡമാഹെയാണ് കൊല്ലപ്പെട്ടത്. യുവതിയെ മര്‍ദിച്ച ശേഷം കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് തള്ളിയിടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ ബന്ധു വനസ്ഥലിപുരം പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതിക്കെതിരെ 302 ാം വകുപ്പ് പ്രകാരം കേസെടുത്തതായും പോലീസ് അറിയിച്ചു.