ഖുന്‍ഫുദ- മണ്ണാര്‍ക്കാട് വടക്കുമ്മനം സ്വദേശി മുഹമ്മദ് ഫിറോസ് (52) ഖുന്‍ഫുദക്ക് സമീപം ഹലി സുഫയില്‍ ഉറക്കത്തില്‍ നിര്യാതനായി.
ഹോട്ടല്‍ ജീവനക്കാരനായ ഫിറോസ് രാത്രി വൈകിയും ജോലിക്ക് വരാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഖുന്‍ഫുദ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇവിടെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുഹൃത്ത് ഹൈദരലിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമ സഹായത്തിനും മറ്റു നടപടികള്‍ക്കുമായി ഖുന്‍ഫുദ കെ.എം.സി.സി ഭാരവാഹികള്‍ രംഗത്തുണ്ട്. സുലൈഖയാണ് ഭാര്യ. ഫാസില ഏക മകളാണ്.