ന്യൂദല്‍ഹി- ദല്‍ഹി മൃഗശാലയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് സിംഹങ്ങളെ അടച്ചിട്ട വേലിക്കുള്ളില്‍ കയറുകയും സിംഹത്തിന്റെ മുന്നില്‍ ഇരുന്ന് കാഴ്ചക്കാരെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്ത 21കാരന്‍ യുവാവിനെ പരിക്കൊന്നുമേല്‍ക്കാതെ രക്ഷിച്ചു പുറത്തെത്തിച്ചു. ബിഹാര്‍ സ്വദേശിയായ യുവാവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. മൃഗശാലയിലുണ്ടായിരുന്ന കാഴ്ച്ചക്കാരാണ് അധികൃതരേയും വനംവകുപ്പിനേയും വിവരം അറിയിച്ചത്. മുന്‍കരുതലുകളോടെ ഇവര്‍ സിംഹത്തെ അടച്ചിട്ട വേലിക്കുള്ളിലേക്ക് ചാടിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
WATCH: Man enters lion enclosure at Delhi Zoo, rescued unharmed https://t.co/jxb2qVHA1H pic.twitter.com/lyW8YgYo2M
— The Indian Express (@IndianExpress) October 17, 2019
സിംഹത്തിനടുത്തേക്കു നടന്നു പോയി സിംഹത്തിന്റെ മുന്നില്‍ യുവാവ് ഇരിക്കുന്നത് വിഡിയോയില്‍ കാണാം. സിംഹവും അല്‍പം സമയം യുവാവിനെ നോക്കി തന്നെ നിന്നു. ഈ സമയം പുറത്തുള്ള ആളുകള്‍ യുവാവിനോട് ഓടിരക്ഷപ്പെടാന്‍ അലമുറയിടുന്നുണ്ട്. എന്നാല്‍ ഒരു കൂസലുമില്ലാതെ യുവാവ് സിംഹത്തിന്റെ മുന്നില്‍ ഇരിപ്പ് തുടര്‍ന്നു. അല്‍പ്പ സമയം നോക്കി നിന്ന സിംഹം യുവാവിനെ ഒന്നു തട്ടിനോക്കുന്നതും ദൃശ്യത്തിലുണ്ട്. എങ്കിലും സിംഹ യുവാവിനെ ദ്രോഹിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.