Sorry, you need to enable JavaScript to visit this website.

റിയാദിൽ പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു, മരണത്തിൽ ദുരൂഹത

റിയാദ്- റിയാദിൽ പൊളളലേറ്റ ആലപ്പുഴ സ്വദേശി മരിച്ചു.  ലജനത്ത് വാർഡിൽ ഹംസകുട്ടി സത്താർ സിയാദ്(47) ആണ് റിയാദ് ശുമേസി ആശുപത്രിയിൽ മരിച്ചത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിലുളള അൽമ ഗ്ലാസ് ആന്റ് അലൂമിനിയം കമ്പനിയിൽ ജീവനക്കാരനാണ്. ഇന്നലെ രാത്രി താമസ സ്ഥലത്താണ് പൊളളലേറ്റത്. സഹപ്രവർത്തകനായ മറ്റൊരാൾക്കും പൊളളലേറ്റു. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. റെഡ് ക്രസന്റ് ആംബുലൻസിലാണ് ഹംസകുട്ടി സത്താർ സിയാദിനെ ആശുപത്രിയിലെത്തിച്ചത്. 
സംഭവത്തിൽ അസ്വഭാവികത ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിബാധയുടെ കാരണവും ബോധപൂർവം അപായപ്പെടുത്താൻ ശ്രമം നടന്നോ എന്നതും അന്വേഷിച്ചുവരുകയാണ്. നീണ്ട നാൾ പ്രവാസിയായിരുന്ന സിയാദ്ഈ മാസം 20 ന് നാട്ടിൽ വരാനിരികെയാണ് ദാരുണമായ സംഭവം ഉണ്ടായത്.ഭാര്യ ഷൈലജ, മക്കൾ: സിയാന സിയാദ്, സൈറാസിയാദ്. റിയാദിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈ്സ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) പ്രവർത്തകർ സഹായവുമായി രംഗത്തുണ്ട്.
 

Latest News