ന്യൂദല്‍ഹി- അയോധ്യയിലെ ബാബരി മസ്ജിദ്-രാമ ജന്മഭൂമി ഭൂമിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ 40 ദിവസം നീണ്ടു നിന്ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെ വ്യാഴാഴ്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് സുപ്രീം കോടതിയില്‍ പ്രത്യക യോഗം ചേരുന്നു. രാഷ്ട്രീയമായി വളരെ വൈകാരികമായ കേസില്‍ ഉന്നയിക്കപ്പെട്ട വാദമുഖങ്ങളുമായി ബന്ധപ്പെട്ട് ജഡ്ജിമാരുടെ കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യാനാണ് ഈ പതിവില്ലാത്ത യോഗം. വാദം കേള്‍ക്കലിനു ശേഷം ഇത്തരം യോഗം അസാധാരണ നടപടിയാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോഷ് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നീ ജഡ്ജിമാരാണ് അവരുടെ ചേംബറുകളില്‍ യോഗം ചേരുന്നത്.
വാദം കേള്‍ക്കലിന്റെ അവസാന ദിവസമായ ബുധനാഴ്ച രാത്രി മധ്യസ്ഥത സമിതി സമര്‍പ്പിച്ച റിപോര്‍ട്ടിലെ നിര്‍ദേശങ്ങളും ജഡ്ജിമാര്‍ ചര്‍ച്ച ചെയ്യും. കേസിലെ കക്ഷികള്‍ക്ക് വാദം എഴുതി നല്‍കാന്‍ കോടതി മൂന്ന് ദിവസം കൂടി ഇന്നലെ അനുവദിച്ചിരുന്നു.
സുന്നിവഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലല്ല വിരാജ്മന്‍ എന്നീ കക്ഷികള്‍ക്ക് അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിച്ച് നല്‍കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരായ 14 അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചമുമ്പ് വിധിയുണ്ടാകും. റിട്ട. ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മധ്യസ്ഥ സമിതിയില്‍ ശ്രീ ശ്രീ രവിശങ്കറിനു പുറമെ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചുവും അംഗമാണ്.