ലണ്ടന്‍- ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരെ പോരാടിയ മഹാത്മാഗാന്ധിയെ വംശീയവാദിയാക്കി മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥി നേതാക്കള്‍ . ആഫ്രിക്കയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നടപടികളെ തള്ളിപ്പറയാത്ത ഗാന്ധി വംശീയവാദിയായിരുന്നു എന്നും മാഞ്ചസ്റ്ററില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കാനനുവദിക്കരുത് എന്നുമാണ് സര്‍വകലാശാലയിലെ സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന്റെ ആവശ്യം. കറുത്തവരോടുള്ള വംശീയ വിരുദ്ധത', ആഫ്രിക്കയിലെ ബ്രിട്ടീഷ് കൊളോണിയലിസത്തില്‍ വിധേയന്‍ എന്നീ കുറ്റങ്ങള്‍ ആണ് ഗാന്ധിയുടെ പേരില്‍ ഇവര്‍ ആരോപിക്കുന്നത്. അതുകൊണ്ടു 9 അടി ഉയരമുള്ള ഗാന്ധി പ്രതിമ ഇവിടെ വേണ്ടെന്നു വിദ്യാര്‍ത്ഥികള്‍ കൗണ്‍സിലിനോട് കത്തിലൂടെ ആവശ്യപ്പെട്ടു.
നവംബര്‍ 25 ന് മാഞ്ചസ്റ്റര്‍ കത്തീഡ്രലിനു പുറത്ത് ആണ് ഗാന്ധിജിയുടെ 9 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. 2017 മെയ് മാസത്തില്‍ 22 പേര്‍ കൊല്ലപ്പെട്ട മാഞ്ചസ്റ്റര്‍ അരീന ഭീകരാക്രമണത്തെ തുടര്‍ന്ന് നഗരത്തില്‍ സമാധാനം സന്ദേശം നല്‍കാനാണ് ലോകത്തെ ഏറ്റവും വലിയ സമാധാന സന്ദേശവാഹകന്റെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഗാന്ധിജിയുടെ നൂറ്റമ്പതാം ജ•ദിനം കൂടി കണക്കിലെടുത്താണ് പ്രതിമ സ്ഥാപിക്കുന്നത്.
എന്നാല്‍ , മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലിനുള്ള തുറന്ന കത്തില്‍ , ഒരു വിഭാഗം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പ്രതിമാ സ്ഥാപന തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ സ്റ്റുഡന്റ്‌സ് യൂണിയന്‍ കത്തില്‍ ഗാന്ധിക്കെതിരെ പറയുന്നത് നീതിക്കു നിരക്കാത്ത വിശേഷണങ്ങളാണ്. ഗാന്ധി ആഫ്രിക്കക്കാരെ 'ക്രൂര•ാര്‍', 'അര്‍ദ്ധവിജാതീയരായ നാട്ടുകാര്‍', 'നാഗരികതയില്ലാത്തവര്‍', 'വൃത്തികെട്ടവര്‍', 'മൃഗങ്ങളെപ്പോലെ' എന്നൊക്കെ വിശേഷിപ്പിച്ചു എന്നാണ് അടിസ്ഥാന രഹിതമായ ആരോപണം. ഇന്ത്യക്കാരെ ഒരു മികച്ച വംശമാക്കി 'ഇന്തോആര്യന്‍ ' മേധാവിത്വ യുക്തിയില്‍ അഭിമാനിച്ചു എന്നൊക്കെയാണ് ആക്ഷേപം. വിവാദങ്ങളോട് മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ പ്രതികരിച്ചില്ല.