സ്റ്റോക്കോം- ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബോല്‍ പുരസ്‌ക്കാരനത്തിന് അര്‍ഹരായ മൂന്ന് പേരില്‍ ഇന്ത്യക്കാന്‍ അഭിജിത് ബാനര്‍ജിയും. ഭാര്യ എസ്തര്‍ ഡെഫ്‌ലോ, മിക്കായേല്‍ ക്രിമര്‍ എന്നിവര്‍ക്കൊപ്പമാണ് അഭിജിത് ബാനര്‍ജി പുരസ്‌ക്കാരം പങ്കിട്ടത്. ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഇവര്‍ നടത്തിയ പരീക്ഷണാത്മക സമീപനം ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള നമ്മുടെ ശക്തിയെ കാര്യമായി മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് വിലയിരുത്തി. ഇന്ത്യയില്‍ ജനിച്ച അഭിജിത് ബാനര്‍ജി അമേരിക്കന്‍ പൗരനാണ്. 58കാരനായ അഭിജിത് ഇപ്പോള്‍ ലോകപ്രശസ്തമായ യുഎസ് കലാലയമായ മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സാമ്പത്തിക ശാസ്ത്ര പ്രൊഫസറാണ്. ഹാവഡ് സര്‍വകലാശാലയില്‍ നിന്നാണ് പിഎച്ഡി നേടിയത്.
അഭിജിത് ബാനര്‍ജിയുടെ ഭാര്യയാണ് മറ്റൊരു പുരസ്‌ക്കാര ജേതാവായ എസ്തര്‍ ഡെഫ്‌ലോ. ഫ്രഞ്ച് വംശജയായ അമേരിക്കക്കാരിയാണ് ഇവര്‍. എസ്തറും മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രൊഫസറാണ്. മിക്കായെല്‍ ക്രിമര്‍ ഹാവഡ് സര്‍വകലാശാലയില്‍ പ്രൊഫസറാണ്. സമ്മാനത്തുകയായ 90 ലക്ഷം സ്വീഡിഷ് ക്രോണ മൂവരും തുല്യമായി പങ്കിടും.
കൊല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്ന അഭിജിത്തിന്റെ മാതാപിതാക്കളും സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍മാരായിരുന്നു. ബിരുദപഠന ശേഷം ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1983ല്‍ എംഎ പഠനം പൂര്‍ത്തിയാക്കി. പിന്നീട് യുഎസിലെത്തി 1988ലാണ് ഹാവഡില്‍ നിന്ന് പിഎച്ഡി നേടിയത്. 2015ലായിരുന്നു എസ്തറുമായുള്ള വിവാഹം.