മൗ- കിഴക്കന്‍ ഉത്തര്‍ പ്രദേശില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കെട്ടിടം തകര്‍ന്ന് 10 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൗവിലെ മുഹമ്മദാബാദ് പ്രദേശത്താണ് സംഭവം.
ശക്തമായ സ്‌ഫോനടത്തില്‍ ഇരുനില കെട്ടിടം നിലംപൊത്തുകയായിരുന്നു. 30 പേര്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രാവിലെ ഏഴരയോടെ വീട്ടില്‍ പ്രഭാതഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആരു കുടുങ്ങിക്കിടപ്പില്ലെന്ന് ഉറപ്പുവരുത്താന്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.