ന്യൂദല്‍ഹി- മദ്യപിച്ചു വീട്ടിലേക്ക് വന്ന ഭര്‍ത്താവിനെ യുവതി അടിച്ചു കൊന്നു. ദല്‍ഹിയിലെ നരേലയിലാണ് സംഭവം. ജാവേദ് റഹ് മാന്‍ (35) കൊല്ലപ്പെട്ട കേസില്‍ ഭര്യ സല്‍മയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
യുവാവിന്റെ സഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ ജാവേദ് മരിച്ചുകിടക്കുന്നതു കണ്ട് പോലീസില്‍ അറിയിക്കുകയായിരുന്നു. ദല്‍ഹി വനിതാ കമ്മീഷന്‍ വളണ്ടിയറായ സല്‍മയെ ദിവസവും മദ്യപിച്ച് വരാറുള്ള ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കാറുണ്ടെന്ന് പറയുന്നു.
മരണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കയാണ്. സല്‍മയാണ് കൊലപ്പെടുത്തിയതെന്ന് ജാവേദിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.