ബീ്ജിംഗ്- ചൈനയിലെ ഭക്ഷണശാലയില്‍ സ്‌ഫോടനം. അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. ജിയാംഗ്‌സു പ്രവിശ്യയിലെ വുക്‌സി നഗരത്തിലുള്ള ഭക്ഷണശാലയില്‍ ഞായറാഴ്ചയാണ് സ്‌ഫോടനമുണ്ടായത്.സ്‌ഫോടനത്തില്‍ സമീപത്തെ കടകള്‍ക്കും നാശം സംഭവിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുനൂറിലധികം അഗ്‌നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.