ഗാന്ധിനഗര്‍- ഗുജറാത്തില്‍ മൂര്‍ഖന്‍ പാമ്പുകളെ കയ്യില്‍ പിടിച്ച് നൃത്തം ചെയ്ത രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു . തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. പരമ്പരാഗത നൃത്തരൂപമായ ഗാര്‍ബയാണ് അഞ്ചുപേരടങ്ങുന്ന സംഘം അവതരിപ്പിച്ചത്. ഇവരില്‍ മൂന്ന് പേര്‍ മൂര്‍ഖന്‍ പാമ്പുകളുമായാണ് നൃത്തം അവതരിപ്പിച്ചത്. ഒരു കൈയില്‍ പാമ്പിന്റെ വാല് പിടിച്ച്, മറ്റേ കൈയില്‍ വാള്‍ ഉയര്‍ത്തിയായിരുന്നു ഒരു സ്ത്രീ നൃത്തം ചെയ്തത്. പാമ്പ് പിടയുന്നതും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.വീഡിയോയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.