ദുബായ്- ബംഗളുരുവില്‍ നിന്ന് ഗോവ വഴി ദുബായിലേക്കു പറന്ന എയര്‍ ഇന്ത്യ വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് മസ്‌ക്കറ്റിലേക്ക് വഴിതിരിച്ചുവിട്ടു. അടിയന്തരമായി നിലത്തിറക്കിയ വിമാനം മൂന്ന് മണിക്കൂര്‍ മസ്‌ക്കറ്റില്‍ കുടുങ്ങിക്കിടന്നതായി യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ പരാതിപ്പെട്ടു. എയര്‍ ഇന്ത്യ അധികൃതര്‍ സഹായത്തിനെത്തിയില്ലെന്നും പലരും ആരോപിച്ചു.