Sorry, you need to enable JavaScript to visit this website.

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം  പിന്നീട് ബലാല്‍സംഗമാകില്ല-കോടതി 

ന്യൂദല്‍ഹി-ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം പ്രണയിച്ച ആളെ ഉപേക്ഷിക്കുന്നത് ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരം കുറ്റകരം അല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തി ആയ രണ്ട് വ്യക്തികള്‍ തമ്മില്‍ സ്വന്തം ഇഷ്ട പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നത് കുറ്റകൃത്യം ആയി കണക്കാക്കാന്‍ ആകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.
വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വഞ്ചിച്ച യുവാവിന് എതിരെ യുവതി നല്‍കിയ ബലാത്സംഗ കേസ് തള്ളി കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. വിചാരണ കോടതിയും യുവാവിനെ നേരത്തെ വെറുതെ വിട്ടിരുന്നു. വിചാരണ കോടതിയുടെ വിധിയില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.
പ്രായപൂര്‍ത്തി ആയവര്‍ക്ക് ലൈംഗിക ബന്ധത്തിന് പറ്റില്ല എന്ന് പങ്കാളിയോട് പറയാവുന്നതാണ്. എന്നാല്‍ ലൈംഗിക ബന്ധത്തിന് സ്വമേധയാ സമ്മതിച്ചാല്‍ പിന്നീട് അതിനെ കുറ്റകൃത്യമായി കണക്കാക്കാന്‍ കഴിയില്ല എന്ന് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് വിഭു ബക്രു വ്യക്തമാക്കി. പരാതിക്കാരി ആയ യുവതി യുവാവും ആയുള്ള ആദ്യ ലൈംഗിക ബന്ധത്തിന് മൂന്ന് മാസത്തിന് ശേഷം സ്വമേധയാ ഹോട്ടലില്‍ വച്ച് യുവാവും ആയി വീണ്ടും ബന്ധപെട്ടു. ഈ  ബന്ധപെടല്‍ വിവാഹ വാഗ്ദാനം നല്‍കി ഉള്ള ബന്ധപെടല്‍ ആണെന്ന് കരുതാന്‍ ആകില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.2016 ല്‍ ആണ് യുവാവിന് എതിരെ യുവതി ബലാത്സംഗ കേസ് നല്‍കിയത്. പ്രണയത്തില്‍ ആയിരുന്നപ്പോള്‍ വിവാഹ വാഗ്ദാനം നല്‍കി യുവാവ് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നായിരുന്നു പരാതി.

Latest News