Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വാഹനമിടിച്ച് പരിക്കേറ്റ പട്ടാമ്പി സ്വദേശി ഗുരതരനിലയില്‍

ദമാം-അല്‍കോബാറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ പട്ടാമ്പി മരുതൂര്‍ സ്വദേശി ഗുരുതരാവസ്ഥയില്‍ തുടരുന്നു. പന്നിയന്‍കുന്നത്ത് മോനുട്ടി മകന്‍ മുഹമ്മദ് ശരീഫ് (48) ആണ്  അപകടത്തില്‍പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം.

അല്‍കോബാറിലെ ജലവി പാര്‍ക്കിനടുത്ത് വെച്ച് സുഡാനി പൗരന്‍ ഓടിച്ചിരുന്ന വാഹനം ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ശരീഫിനെ ഉടന്‍ തൊട്ടടുത്തുള്ള അല്‍ദോസരി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപകടം സംഭവിച്ച ഉടന്‍ സംസാരിച്ചിരുന്നെങ്കിലും ഇപ്പോള്‍ അബോധാവസ്ഥയിലാണ്. രക്ത സമ്മര്‍ദം സാധാരണ നിലയില്‍ എത്തിയാല്‍ മാത്രമേ വിദഗ്ധ ചികിത്സ നല്‍കാന്‍ കഴിയൂ എന്നാണു ഡോകടര്‍മാരുടെ അഭിപ്രായം. കമ്പനി ജീവനക്കാരും പാലക്കാട് ജില്ലാ കെ.എം.സി.സി ജീവ കാരുണ്യ വിഭാഗവും സഹായത്തിനായി കൂടെയുണ്ട്. ദുബായില്‍ ജോലി ചെയ്യുന്ന  സഹോദരന്‍ അപകടവിവരം അറിഞ്ഞു ദമാമില്‍ എത്തിയിട്ടുണ്ട്. അല്‍കോബാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ.എസ്.സി കമ്പനിയിലെ മെയിന്റനന്‍സ് സൂപ്പര്‍ വൈസറായി ജോലി ചെയ്തുവരികയാണ് ശരീഫ്.

കാപ്

മുഹമ്മദ് ശരീഫ്്

 

 

Latest News