Sorry, you need to enable JavaScript to visit this website.

ആമസോണ്‍ ഡെലിവറി ബോയ് ഹിപ്‌നോടൈസ് ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി

നോയ്ഡ- ഹിപ്‌നോടൈസ് ചെയ്ത് ആമസോണ്‍ ഡെലിവറി ബോയ് പീഡിപ്പിച്ചെന്ന പരാതിയുമായി 43കാരി. തിങ്കളാഴ്ച രാവിലെയാണ് 30കാരനായ ഡെലിവറി ഏജന്റ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.മടക്കിക്കൊടുക്കാനുള്ള സാധനം ഏറ്റുവാങ്ങാനാണ് ഇയാള്‍ യുപിയിലെ നോയിഡയിലുള്ള യുവതിയുടെ ഫഌറ്റിലെത്തിയതെന്ന് ആരോപിക്കുന്നു.രാവിലെ 11.20 ഓടെയാണ് ഇയാള്‍ എത്തിയത്. അഞ്ച് ബോക്‌സുകള്‍ മടക്കി അയക്കാനുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. സ്ത്രീ ഉപഭോക്തൃ സേവന കേന്ദ്രത്തില്‍ വിളിച്ച് പരാതിപ്പെട്ടതിന് പിന്നാലെ ഇയാള്‍ തിരിച്ചുപോയി.അല്‍പ സമയത്തിന് ശേഷം തിരിച്ചെത്തിയ യുവാവ് അഞ്ച് ബോക്‌സുകളും എടുക്കാമെന്ന് പറഞ്ഞെങ്കിലും സ്ത്രീ തയ്യാറായില്ല. ഈ സമയത്ത് യുവാവ് ഹിപ്‌നോടൈസ് ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. ബോധം വന്ന സമയത്ത് യുവാവ് പാന്റ്‌സ് അഴിച്ച് തനിക്ക് അഭിമുഖമായി നില്‍ക്കുന്നതാണ് കണ്ടതെന്നും, സഹായത്തിനായി അലറിവിളിച്ചെന്നും പരാതിയില്‍ പറയുന്നു. ശുചിമുറിയിലേക്ക് ഓടിപ്പോയ താന്‍ ഇവിടെയുണ്ടായിരുന്ന വൈപര്‍ ഉപയോഗിച്ച് ഇയാളെ മര്‍ദ്ദിച്ചെന്നും ഇതോടെ പ്രതി ശ്രമം ഉപേക്ഷിച്ച് മടങ്ങിപ്പോയെന്നും പരാതിയില്‍ പറയുന്നു. ഭുന്ദേന്ദ്ര പാല്‍ എന്നയാള്‍ക്കെതിരെ ഐപിസി 376, 511 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.സംഭവത്തില്‍ പ്രതികരണവുമായി ആമസോണ്‍ രംഗത്തെത്തിയിട്ടുണ്ട്. ഉപഭോക്താവിന്റെ സുരക്ഷയാണ് ആമസോണിന് ഏറ്റവും പ്രാധാനമെന്നും ഈ സംഭവം ആശങ്കപ്പെടുത്തുന്നതാണെന്നും ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസന്വേഷണവുമായി സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
 

Latest News