Sorry, you need to enable JavaScript to visit this website.

സാഹിത്യ നൊബേല്‍ ഓള്‍ഗ ടൊക്കാര്‍ചെക്കിനും പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്കും

സ്റ്റോക്കോം- ഈ വര്‍ഷത്തേയും കഴിഞ്ഞ വര്‍ഷത്തേയും സാഹിത്യ നൊബേല്‍ സമ്മാനത്തിന് ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹന്‍ഡ്‌കെയും (2019) പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോക്കാര്‍ചെക്കും (2018) അര്‍ഹരായി. സ്വീഡിഷ് അക്കാഡമിയുടെ 70 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ടു വര്‍ഷങ്ങളിലെ സാഹിത്യ നൊബേല്‍ പുരസ്‌ക്കാരങ്ങള്‍ ഒന്നിച്ചു പ്രഖ്യാപിക്കുന്നത്. ലൈംഗിക, അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചിരുന്നില്ല. 1901 മുതല്‍ ഇതുവരെ 114 പേര്‍ക്ക് സാഹിത്യ നൊബേല്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇവരില്‍ 14 പേര്‍ മാത്രമാണ് വനിതാ എഴുത്തുകാര്‍. 

ഓസ്ട്രിയന്‍ എഴുത്തുകാരനായ പീറ്റര്‍ ഹന്‍ഡ്‌കെ നോവല്‍, നാടക രചനകളിലൂടെ പ്രശസ്തനാണ്. വിവര്‍ത്തകന്‍ കൂടിയായ അദ്ദേഹം നിരവധി ചിത്രങ്ങള്‍ക്കും തിരക്കഥ എഴുതിയിട്ടുണ്ട്. വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ്, ദി ജേര്‍ജി ഓഫ് ദ് ബുക്ക് പീപ്പിള്‍, ദി വാര്‍ഡൊബ്ള്‍ തുടങ്ങിയ കൃതികളിലൂടെ പ്രശസ്തയാണ് ഓള്‍ഗ.
 

Latest News