ഗ്വാളിയോര്‍- മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഒരു സ്‌കൂള്‍ പരിസരത്ത് ആയുധ പൂജ നടത്തിയ ശേഷം ആകാശത്തേക്ക് വെടിവച്ച് മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. തീവ്രഹിന്ദുത്വ സംഘടനകളായ വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌റങ് ദള്‍ പ്രവര്‍ത്തകരായ 150 പേര്‍ക്കെതിരെയാണ് കേസ്. ദസറ ആഘോഷ ദിവസമായ ചൊവ്വാഴ്ചയാണ് സംഭവം. ആയുധ പൂജയ്ക്കിടെ ഇവര്‍ മുദ്രാവാക്യം മുഴക്കി പ്രകടനമായി സ്‌കൂളിലെത്തുകയായിരുന്നു. ഇവിടെ വച്ചാണ് ഇവര്‍ കൈവശമുള്ള തോക്കുകളില്‍ നിന്നും വെടിയുതിര്‍ത്തത്. ഇതു കണ്ട് പോലീസ് തടയുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്‌തെങ്കിലും വെടിവെപ്പ് നിര്‍ത്തിയില്ല. നിരവധി റൗണ്ട് വെടിവെപ്പ് നടന്നു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Madhya Pradesh: An FIR has been registered against 150 workers of Vishva Hindu Parishad and Bajrang Dal for celebratory firing in a school premises during 'Shastra Puja', in Gwalior on 8th October. (08.10.2019) pic.twitter.com/gWVPKQby2W
— ANI (@ANI) October 10, 2019