ഇസ്ലാമാബാദ്- കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റതായും പാക്കിസ്ഥാന്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിയന്ത്രണ രേഖയിലാണ് ഇന്ത്യന്‍ സൈനികര്‍ വെടിവെപ്പ് നടത്തിയതെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു. പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ ഭാഗത്ത് നാശനഷ്ടമുണ്ടെന്നും പാക് സൈനിക വൃത്തങ്ങള്‍ അവകാശപ്പെട്ടു.
ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയ ഓഗ്‌സറ്റ് അഞ്ചിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കയാണ്. 2003 ലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ഇരുപക്ഷവും പരസ്പരം ആരോപിക്കുന്നു.