Sorry, you need to enable JavaScript to visit this website.

ജൈടെക്‌സില്‍ കേരളത്തിന് സ്വന്തം ഐ.ടി സ്റ്റാള്‍

ദുബായ് - ലോക വ്യാപാര കേന്ദ്രത്തില്‍ നടക്കുന്ന 39–ാമത് ജൈടെക്‌സില്‍ കേരള ഐടി സ്റ്റാള്‍. ഇന്ത്യയുടെ ഐ.ടി പവലിയന്‍ ജൈടെക്‌സില്‍ ഉണ്ടെങ്കിലും കേരളം പ്രത്യേകമായി ഒരുക്കിയ സ്റ്റാള്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
സ്വന്തമായി സ്റ്റാള്‍ ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. മിക്ക കമ്പനികളും തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നം പുറത്തിറക്കാനുള്ള വേദിയായാണ് ജൈടെക്‌സിനെ കാണുന്നത്. ഇവിടെയുള്ള ചെറിയ കമ്പനികള്‍ക്ക്‌പോലും വലിയ ആകര്‍ഷണം നടത്താന്‍ സാധിക്കുന്നതായി സ്റ്റാളിന് നേതൃത്വം നല്‍കുന്ന കേരള ഐ.ടി വിഭാഗത്തിലെ അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു.

എമര്‍ജിംഗ് ടെക്‌നോളജീസ് സ്റ്റാള്‍, ഫ്യൂച്ചര്‍ സ്റ്റാര്‍ടപ്‌സ് എന്നീ സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഐ.ഒ.ടി, ബ്ലോക് ചെയിന്‍, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യുരിറ്റി, സ്‌പേസ് ടെക്‌നോളജി, ഡിസൈന്‍ തുടങ്ങിയവയില്‍ കേരളത്തിന്റെ സംരംഭങ്ങളെ പരസ്യപ്പെടുത്താനാണ് പ്രധാനമായും ശ്രമിക്കുന്നത്.

 

Latest News