അബുദാബി- ഖത്തര്‍ അല്‍ഖാഇദക്ക് പിന്തുണ നല്‍കിയതിനു തെളിവുണ്ടെന്ന് റഷ്യയിലെ യു.എ.ഇ അംബസാഡര്‍ ഉമര്‍ ശരീഫ് ഗൊബാഷ്. ഖത്തര്‍ ഭീകര സംഘടനകള്‍ക്ക് നല്‍കുന്ന പിന്തുണക്ക് ഓഡിയോ വിഡിയോ തെളിവുകളുണ്ടെന്നും അദ്ദേഹം ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടു.
യെമനില്‍ അറബ് സഖ്യസേനയുടെ നീക്കങ്ങള്‍ അല്‍ഖാഇദക്ക് ചോര്‍ത്തി നല്‍കിയത് ഖത്തറാണ്. ഇതിന്റെ ഫലമായി നാല് ചാവേര്‍ സ്‌ഫോടനങ്ങളാണ് നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ഖത്തറുമായി സൗദി അറേബ്യ അടക്കമുള്ള നാല് രാജ്യങ്ങളെ ഖത്തറുമായുള്ള ബന്ധം വിഛേദിക്കാന്‍ പ്രേരിപ്പിച്ചതെന്നും യു.എ.ഇ അംബാസഡര്‍ പറഞ്ഞു.