മാര്‍ഷ് ഹാര്‍ബര്‍- ചുഴലിക്കാറ്റ് 50 പേരുടെ ജീവനെടുക്കുകയും കനത്ത നാശനഷ്ടം വിതക്കുകയും ചെയ്ത പ്രദേശത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു മാസത്തിനുശേഷം നായയെ ജീവനോടെ കണ്ടെത്തി.
ഡൊറൈന്‍ ചുഴലിക്കാറ്റ് വീശിയടിച്ച ബഹാമാസിലാണ് അത്ഭത സംഭവം. ജീവന്റെ തുടിപ്പ് കണ്ടെത്താന്‍ ഇന്‍ഫ്രാറെഡ് ക്യാമറ സഹിതം അവശിഷ്ടങ്ങള്‍ക്കു മുകളിലൂടെ പറന്ന ഡ്രോണ്‍ ആണ് നായയെ ജീവനോടെ കണ്ടെത്തിയത്. തകര്‍ന്ന എസിക്കും മറ്റു ലോഹങ്ങള്‍ക്കുമിടിലാണ് ഒരു വയസ്സായ നയ രക്ഷപ്പെടാനാവാതെ കുടങ്ങിയിരുന്നത്.
അമേരിക്കയിലെ ഫ്‌ളോറിഡ ആസ്ഥാനമയ ബിഗ് ഡോഗ് റാഞ്ച് റെസ്‌ക്യൂ സംഘടനയാണ് ഡ്രോണ്‍ ഉപോയഗിച്ച് തിരച്ചില്‍ നടത്തിയത്. കൊച്ചു നായക്ക് ദുര്‍ഘട സാഹചര്യത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചത് അത്ഭുതമാണെന്ന് ബിഗ് ഡോഗ് പ്രസിഡന്റ് ലാറി സിമ്മണ്‍സ് പറഞ്ഞു.