Sorry, you need to enable JavaScript to visit this website.

ബോര്‍ഡിംഗ് പാസില്ലാതെ യുവതി വിമാനത്തില്‍; ഞെട്ടല്‍ മാറാതെ അധികൃതര്‍

ഒര്‍ലാന്‍ഡോ-ബോര്‍ഡിംഗ് പാസോ ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലാതെ യുവതി വിമാനത്തില്‍ കയറി. ഞെട്ടല്‍ മാറാത്ത അധികൃതര്‍ ഇത് എങ്ങനെ സംഭവിച്ചുവെന്ന അന്വേഷണത്തിലാണ്. അമേരിക്കയിലെ ഒര്‍ലാന്‍ഡോ അന്തരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അറ്റ്‌ലാന്‍ഡയിലേക്കുള്ള ഡെല്‍റ്റ എയര്‍ വിമാനത്തിലാണ് അവിശ്വസനീയ സംഭവം.

വിമാനത്തില്‍ കയറിയ യുവതി മറ്റൊരു യാത്രക്കാരിയുടെ  സീറ്റിലാണ് ഇരുന്നിരുന്നത്. സീറഅറ് മാറിപ്പോയതാകുമെന്നാണ് തന്‍ കരുതിയിരുന്നതെന്ന് യഥാര്‍ഥ യാത്രക്കാരി  ജെന്നി ക്ലെമണ്‍സ്  പറഞ്ഞു. സീറ്റില്‍നിന്ന് മാറില്ലെന്ന് തീര്‍ത്തു പറഞ്ഞ യാത്രക്കാരി വിമാനത്തിലെ പല ജോലിക്കാര്‍ വന്നു സംസാരിച്ചിട്ടും അനങ്ങിയില്ല.

വിമാന ജീവനക്കാര്‍ ബോര്‍ഡിംഗ് പാസ് ആവശ്യപ്പെട്ടപ്പോള്‍ താന്‍ അത് കളഞ്ഞുവെന്നായിരുന്നു മറുപടി. സെക്യൂരിറ്റി സ്‌ക്രീനിംഗിലൂടെ തന്നെയാണ് യുവതി വിമാനത്തിലെത്തിയതെന്ന് ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ സ്ഥിരീകരിച്ചുവെങ്കിലും യുവതി തിരിച്ചറിയല്‍ രേഖയോ ബോര്‍ഡിംഗ് പാസ് കാണിച്ചോ എന്ന് ഉറപ്പില്ലായിരുന്നു.
പോലീസ് എത്തിയാണ് ഒടുവില്‍ ടിക്കറ്റില്ലാത്ത യാത്രക്കാരിയെ വിമാനത്തില്‍നിന്ന് പുറത്തിറക്കിയത്.
എല്ലാ യാത്രക്കാരേയും പുറത്തിറക്കി  പുതിയ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് വിമാനം പുറപ്പെട്ടത്. വിമാനം മൂന്ന് മണിക്കൂറോളം  വൈകിയതില്‍ ഡെല്‍റ്റ അധികൃതര്‍ യാത്രക്കാരോട് ക്ഷമ ചോദിച്ചു.  സുരക്ഷക്കാണ് മുന്‍ഗണനെയെന്നും സുരക്ഷാ വീഴ്ച സംബന്ധിച്ച നടത്തുന്ന പോലീസുമായും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷനുമായും സഹകരിക്കുമെന്നും സ്വന്തം നിലയില്‍ അന്വേഷണം നടത്തമെന്നും ഡെല്‍റ്റ പ്രസ്താവനയില്‍ പറഞ്ഞു.
അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കമ്പനി തയാറായില്ല.  നിയമപാലകരുമായി ഏകോപനം നടത്തി അന്വേഷണം നടത്തിയെന്ന് വ്യക്തമാക്കിയ ട്രാന്‍സ്‌പോര്‍ട്ട് സുരക്ഷാ അതോറിറ്റിയും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.
ടി.എസ്.എ സുരക്ഷാ സ്‌ക്രീനിംഗ് കൂടി കഴിഞ്ഞാണ് യുവതി വിമാനത്തില്‍ എത്തയതെന്നതിനാല്‍ വലിയ സുരക്ഷാ ഭീഷണി ഉണ്ടായിരുന്നില്ലെന്ന് ഡെന്‍വറില്‍ മെട്രോപൊളിറ്റന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി  ഏവിയേഷന്‍ പ്രൊഫസര്‍ ജെഫ് പ്രൈസ് പറഞ്ഞു. സ്‌ക്രീനിംഗ് നടത്താതെയാണ് ടിക്കറ്റില്ലാത്ത യാത്രക്കാരിയെ കടത്തിവിട്ടിരുന്നതെങ്കില്‍ അത് വലിയ സുരക്ഷാ ഭീഷണിയാകുമായിരുന്നുവെന്നും വിമാന സുരക്ഷയെക്കുറിച്ച് പുസ്തകങ്ങളെഴുതിയ എഴുതിയ പ്രൈസ് പറഞ്ഞു.
ടിക്കറ്റില്ലാതെ യാത്രക്കാരി എങ്ങനെയാണ് വിമാനത്തിലെത്തിയതെന്ന് ടിഎസ്എയും വിമാന കമ്പനി സ്വന്തം നിലയിലും നടത്തുന്ന അന്വേഷണത്തിലൂടെ കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് എഫ്.ബി.ഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

 

Latest News