ചെന്നൈ- ബിഗ്‌ബോസ് താരത്തിന്റെ വാഹനമിടിച്ച് സ്വിഗ്ഗി ഡെലിവറി ബോയിക്ക് പരിക്ക്. ബിഗ് ബോസ് തമിഴ് 2 താരമായ യഷിക ആനന്തിന്റെ കാറാണ് നിയന്ത്രണം വിട്ട് ഡെലിവറി ബോയിയെ ഇടിച്ചത്. ഡെലിവറി ബോയ് ഭരതിനാണ് പരിക്കേറ്റത്. ചെന്നൈയില്‍ വെച്ചാണ് അപകടം നടന്നത്. ആളുകള്‍ ഓടിക്കൂടിയതോടെ യഷിക സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്.ഗുരുതരമായി പരിക്കേറ്റ ഭരതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ റോഡരികില്‍ നില്‍ക്കുമ്പോള്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഷോപ്പിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.