തുനീഷ്യന്‍ എക്‌സിറ്റ് പോളില്‍ അന്നഹ്ദ പാര്‍ട്ടി മുന്നില്‍

അന്നഹ്ദ നേതാവ് റാഷിദ് ഗനൂശി

തൂനിസ്- തുനീഷ്യന്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ അന്നഹ്ദ പാര്‍ട്ടി മുന്നിട്ടുനില്‍ക്കുന്നതായി എക്‌സിറ്റ് പോള്‍. ജയിലില്‍ കഴിയുന്ന വ്യാപാര പ്രമുഖന്‍ നബീര്‍ കരോയി നേതൃത്വം നല്‍കുന്ന ഹാര്‍ട്ട് ഓഫ് തുനീഷ്യയാണ് രണ്ടാം സ്ഥാനത്ത്.

വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷമുള്ള രണ്ട് എക്‌സിറ്റ് പോളുകളില്‍ 217 ല്‍ 40 സീറ്റുകളുമായി അന്നഹ്ദ മുന്നിലാണ്. ഹാര്‍ട്ട് ഓഫ് തുനീഷ്യക്ക് ഒരു എക്‌സിറ്റ്‌പോള്‍ 35 സീറ്റും മറ്റൊന്ന് 33 സീറ്റും പ്രവചിക്കുന്നു. ഔദ്യോഗിക ഫലങ്ങള്‍ ബുധനാഴ്ച മാത്രമേ പുറത്തുവിടുകയുള്ളൂ. സഖ്യസാധ്യത തള്ളിക്കളയുന്ന ഇരു പാര്‍ട്ടികളും വിജയം അവകാശപ്പെടുന്നു.

 

Latest News