റിയാദ്- സ്വകാര്യ കാറുകളുടെ ഉടമസ്ഥാവകാശ മാറ്റത്തിന് 150 റിയാലാണ് ഫീസ് നൽകേണ്ടതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. വാഹന രജിസ്‌ട്രേഷൻ ഫീസ് ആയി വർഷത്തിൽ 100 റിയാൽ നൽകണം. രജിസ്‌ട്രേഷൻ പുതുക്കുന്നതിനും കേടാവുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന ഇസ്തിമാറക്കും വർഷത്തിൽ 100 റിയാൽ വീതമാണ് ഫീസ്.
സ്വകാര്യ ആവശ്യത്തിനുള്ള പിക്കപ്പുകൾ അടക്കമുള്ള വാഹനങ്ങൾക്ക് (നഖ്ൽ ഖാസ്) രജിസ്‌ട്രേഷൻ ഫീസ് വർഷത്തിന് 200 റിയാലാണ്. നഖ്ൽ ഖാസ് രജിസ്‌ട്രേഷൻ പുതുക്കുന്നതിനും വർഷത്തിന് 200 റിയാൽ വീതമാണ് ഫീസ് നൽകേണ്ടത്. നഖ്ൽ ഖാസ് ഇനത്തിൽപെട്ട വാഹനങ്ങളുടെ നഷ്ടപ്പെടുകയോ കേടായിപ്പോവുകയോ ചെയ്യുന്ന ഇസ്തിമാറക്ക് പകരം പുതിയ ഇസ്തിമാറ ലഭിക്കുന്നതിന് 100 റിയാൽ ഫീസ് നൽകണം.
ഈ വിഭാഗത്തിൽപെട്ട വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനും 150 റിയാൽ ഫീസ് ആണ് നൽകേണ്ടത്. മിനി ബസുകളുടെ രജിസ്‌ട്രേഷന് പ്രതിവർഷ ഫീസ് 200 റിയാലാണ്. കേടായിപ്പോവുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന ഇസ്തിമാറക്കു പകരം ബദൽ ഇസ്തിമാറ ലഭിക്കുന്നതിന് 100 റിയാൽ ഫീസ് നൽകണം. മിനി ബസുകളുടെ ഉടമസ്ഥാവകാശ മാറ്റത്തിന് 150 റിയാലുമാണ് ഫീസ്.