ദുബായ്- രാജ്യാന്തര സ്പേസ് സ്റ്റേഷനിലേക്കുള്ള ദൗത്യം വിജയകരമായി പൂര്‍ത്തിയായതോടെ കൂടുതല്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് യു.എ.ഇ തയാറെടുക്കുന്നു. അടുത്ത ലക്ഷ്യം ചൊവ്വയാണെന്നാണ് യു.എ.ഇ സ്പേസ് സെന്റര്‍ നല്കുന്ന സൂചന.
ബഹിരാകാശ രംഗത്ത് കൂടുതല്‍ ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങാനാണ് പദ്ധതി. ഇതിലൂടെ മികച്ച ശാസ്ത്ര-ഗവേഷക നിരയെ വാര്‍ത്തെടുക്കുകയാണ് ആദ്യ പരിപാടി. അല്‍ഐനിലെ യു.എ.ഇ സര്‍വകലാശാലയോട് അനുബന്ധിച്ച് നൂതന ഗവേഷണകേന്ദ്രം തുടങ്ങിയിട്ടുണ്ട്. ഇവിടെ ബഹിരാകാശ ശാസ്ത്രത്തില്‍ ബിരുദ കോഴ്സുകള്‍ തുടങ്ങുകയാണ്.
ആസ്ട്രോ ഫിസിക്സ്, ഉപഗ്രഹ രൂപകല്പന, സാങ്കേതികവിദ്യ തുടങ്ങിയവയില്‍ വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കും. അടുത്ത വര്‍ഷമാണ് 'അല്‍ അമല്‍' എന്ന ചൊവ്വ ദൗത്യം. ജൂലൈ 14 നും ഓഗസ്റ്റ് മൂന്നിനും ഇടക്ക് ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാകും വിക്ഷേപണമെന്നാണു പ്രഖ്യാപനം.