മുംബൈ- പ്രതീക്ഷിച്ചതു പോലെ റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്കുകള്‍ കുറച്ചു. 0.25 ശതമാനം താഴ്ത്തി 5.15 ശതമാനമാക്കി. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകള്‍ക്കുള്ള പലിശയാണ് റിപ്പോ നിരക്ക്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് താഴ്ത്തുന്നത്. ഇത് ബാങ്ക് വായ്പാ പലിശ നിരക്കും കുറയാന്‍ സാഹചര്യമൊരുക്കി. ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയിലെ ഒരു അംഗമൊഴികെ എല്ലാവരും റിപ്പോ നിരക്ക് കാല്‍ശതമാനം കുറയ്ക്കുന്നതിനെ അനുകൂലിച്ച് വോട്ടു ചെയ്തു. കുറയ്ക്കണമെന്ന തീരുമാനത്തില്‍ എല്ലാ അംഗങ്ങളും ഒറ്റക്കെട്ടായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചാ നിരക്കും റിസര്‍വ് ബാങ്ക് താഴ്ത്തി. ഓഗസ്റ്റില്‍ 9.6 ശതമാനം ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചിരുന്നെങ്കില്‍ ഇതിപ്പോള്‍ 6.1 ശതമാനമാക്കിയാണ് കുറച്ചത്.