ചണ്ഡിഗഢ്- നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിലെ ആദംപൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ടിക്‌ടോക്ക് താര സുന്ദരി സൊണാലി ഫൊഗട്ടും മത്സര രംഗത്ത്. കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ ഇവിടെ മൂന്നു തവണ മുഖ്യമന്ത്രിയായ ഭജന്‍ ലാലിന്റെ മകനും സിറ്റിങ് എംഎല്‍എയുമായ കുല്‍ദീപ് ബിഷ്‌ണോയി ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബോളിവൂഡ് ഗാനങ്ങള്‍ക്കൊപ്പം ചുണ്ടു ചലിപ്പിച്ച് ചുവട് വയ്ക്കുന്ന വിഡിയോകളിലൂടെ ടിക് ടോക്കില്‍ വൈറല്‍ താരമായ ടിവി നടി കൂടിയാണ് സൊണാലി. ഒരു ലക്ഷം ഫോളോവേഴ്‌സ് ഉണ്ട് ഇവര്‍ക്ക്. എന്നാല്‍ ഇതൊക്കെ ഈ കോണ്‍ഗ്രസ് മണ്ഡലത്തില്‍ വോട്ടായി മാറുമോ എന്ന അറിയാനിരിക്കുന്നതെയുള്ളൂ.